ന്യൂഡൽഹി: സർവകലാശാലകൾ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളാണെന്നും ഏതെങ്കിലും പ ്രത്യേക വിഷയം പഠിപ്പിക്കാൻ അവർക്കുമേൽ സമ്മർദമില്ലെന്നും യൂനിവേഴ്സിറ്റി ഗ്രാൻറ ് കമീഷൻ (യു.ജി.സി) വ്യക്തമാക്കി. അണ്ടർ ഗ്രാജ്വേറ്റ് ബി.എ, ബി.ടെക് കോഴ്സുകളിൽ ഹിന്ദി നി ർബന്ധ വിഷയമാക്കാൻ ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) ശ്രമിക്കുന്നുവെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ (ജെ.എൻ.യു.എസ്.യു) ആരോപിച്ചിരുന്നു.
ഇതിെൻറ പശ്ചാത്തലത്തിലാണ് യു.ജി.സി നിലപാട് വ്യക്തമാക്കിയത്. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളാണെന്നും ജെ.എൻ.യു അധികൃതരും വ്യക്തമാക്കി. ഇൗ വിഷയത്തിലുള്ള ചർച്ച മാറ്റിവെച്ചതായി ജെ.എൻ.യു അറിയിച്ചു.
2018 ഒക്ടോബറിൽ സർവകലാശാലകൾക്ക് കത്തയച്ചതിനു പിന്നിൽ, ഹിന്ദി പഠിപ്പിക്കുന്നതിലെ നിർദേശങ്ങൾ അറിയുക എന്നതായിരുന്നു ഉദ്ദേശ്യം. അല്ലാതെ അത് നിർബന്ധമാക്കലല്ല -യു.ജി.സി സെക്രട്ടറി രജനീഷ് ജെയ്ൻ പറഞ്ഞു.ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ചൊവ്വാഴ്ച സി.പി.എം രംഗത്തുവന്നിരുന്നു. രാജ്യത്തിെൻറ െഎക്യെത്തതന്നെ ബാധിക്കുന്ന നീക്കമാണ് യു.ജി.സി നടത്തുന്നത് എന്നായിരുന്നു സി.പി.എം ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.