ന്യൂഡൽഹി: രാജ്യത്തെ 23 സർവകലാശാലകളും 279 സ്ഥാപനങ്ങളും വ്യാജമെന്ന് യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ (യു.ജി.സി). കേരളത്തിലടക്കം എട്ട് സംസ്ഥാനങ്ങളിലായുള്ള 23 വ്യാജ സർവകലാശാലകളുടെ പേരുകളാണ് യു.ജി.സി പുറത്തുവിട്ടത്. സെൻറ് ജോൺസ് യൂനിവേഴ്സിറ്റി, കിഷനാട്ടം എന്നാണ് കേരളത്തിൽനിന്നുള്ള വ്യാജ സർവകലാശാലക്ക് നൽകിയിരിക്കുന്ന പേര്.
ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകളുള്ളത് ഉത്തർപ്രദേശിലാണ്. ഒമ്പത് എണ്ണം. ഡൽഹിയിൽ വ്യാജന്മാർ ഏഴാണ്. വെസ്റ്റ് ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ രണ്ടു വീതവും കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലായി ഒേരാ സർവകലാശാലയുമാണ് വ്യാജനായുള്ളത്.
യു.ജി.സി പുറത്തുവിട്ട 279 വ്യാജ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും സാേങ്കതിക വിദ്യാഭ്യാസ മേഖലയിൽപെട്ടവയാണ്. 69 വ്യാജ സ്ഥാപനങ്ങൾ ഡൽഹിയിൽ മാത്രമുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നതിന് മുമ്പായി യു.ജി.സി, ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.െഎ.സി.ടി.ഇ) എന്നിവയുടെ വാർഷിക അവേലാകനത്തിലാണ് വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി വ്യാജ സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. വ്യാജ സർവകലാശാലകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കാൻ അതത് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും യു.ജി.സി അധികൃതർ വ്യക്തമാക്കി.
വ്യാജന്മാർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ ദിവസങ്ങൾക്കുമുമ്പ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.