ന്യൂഡൽഹി: ആധാറില്ലാത്തതിെൻറ പേരിൽ ആർക്കും അവശ്യസേവനങ്ങൾ നിഷേധിക്കരുതെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) കേന്ദ്ര, സംസ്ഥാനസർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. ആധാറില്ലാത്തവർക്കും കാർഡ് കൈയിൽ കരുതാത്തവർക്കും രാജ്യത്തിെൻറ വിവിധ സ്ഥലങ്ങളിൽ സേവനങ്ങൾ നിഷേധിക്കപ്പെടുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് അധികൃതരുടെ വിശദീകരണം.
യഥാർഥ ഗുണഭോക്താവിന് വൈദ്യസഹായം, ആശുപത്രിയിൽ കിടത്തിചികിത്സ, സ്കൂൾ പ്രവേശനം, റേഷൻ വിതരണം എന്നിവ നിഷേധിക്കരുത്. ആധാർ നിയമത്തിൽ ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ട്. അവശ്യസേവനങ്ങൾ നൽകാത്തവർ ശിക്ഷാർഹരാണ്. ആധാറില്ലാത്തതിനാൽ ഏതെങ്കിലും വകുപ്പ് സേവനങ്ങൾ നൽകുന്നില്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാം. ആധാർ കൊണ്ടുവരാത്തതിനാൽ ഗുരുഗ്രാമിലെ ആശുപത്രിയിൽ കഴിഞ്ഞദിവസം ചികിത്സ നിഷേധിക്കപ്പെട്ട സ്ത്രീ ആശുപത്രിക്ക് പുറത്താണ് പ്രസവിച്ചത്. ആധാറിെൻറ നിയമസാധുത ചോദ്യംചെയ്യുന്ന നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.