ഭോപാൽ: ശിവ്രാജ് സിങ് മന്ത്രിസഭ വികസനത്തിൽ ജ്യോതിരാദിത്യ സിന്ധ്യ വിഭാഗത്തിന് കാര്യമായ പരിഗണന ലഭിച്ചതോടെ, മധ്യപ്രദേശ് ബി.ജെ.പിയിൽ പൊട്ടിത്തെറി. മന്ത്രിസ്ഥാനം ലഭിക്കാത്തവരുടെ അനുയായികൾ വിവിധ ഇടങ്ങളിൽ പ്രകടനം നടത്തി. തെൻറ നിർദേശങ്ങൾ പൂർണമായി അവഗണിച്ചെന്ന് കാണിച്ച് മുതിർന്ന നേതാവ് ഉമാഭാരതി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമക്ക് കത്തയച്ചു.
22 എം.എൽ.എമാരുമായി സിന്ധ്യ കോൺഗ്രസ് വിട്ടതോടെയാണ് മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ വീണത്. എന്നാൽ, ഇവർ പകരമായി ചോദിച്ച 11 മന്ത്രിസ്ഥാനങ്ങൾ കൊടുക്കേണ്ടി വന്നതിൽ ബി.ജെ.പി ഉലഞ്ഞമട്ടാണ്. കോൺഗ്രസ് വിട്ട മറ്റ് മൂന്ന്പേരെയും മന്ത്രിമാരാക്കി. ഈ വിഷയത്തിൽ തെൻറ വിശ്വസ്തെര പിണക്കാൻ താൽപര്യമില്ലെന്ന് മുഖ്യമന്ത്രി തന്നെ പറയുകയും ചെയ്തു.
മേഖല, ജാതി സമവാക്യങ്ങൾ പാലിക്കാത്തതിനാൽ മന്ത്രിപ്പട്ടിക പരിഷ്കരിക്കണമെന്ന് ഉമാഭാരതി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബുന്ദേൽഖണ്ഡ് മേഖലയിൽനിന്നുള്ളവരെയും സ്വന്തം ജാതിയായ ലോധി (ഒ.ബി.സി) വിഭാഗത്തിൽപെട്ടവരെയും മന്ത്രിമാരാക്കണം എന്നാണ് ഇവരുടെ ആവശ്യം. മധ്യപ്രദേശിൽ മൊത്തം 34 മന്ത്രിമാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.