ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തതിന് ഡൽഹി കലാപ ഗൂഢാലോചന കേസിൽപെടുത്തി യു.എ.പി.എ ചുമത്തിയ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇരുഭാഗത്തെയും അഭിഭാഷകരുടെ ആവശ്യത്തെ തുടർന്ന് ഈ മാസം 24ലേക്ക് സുപ്രീംകോടതി മാറ്റി.
അലീഗഢ് കേസുള്ളതിനാൽ ഹരജി കേൾക്കുന്നത് മാറ്റിവെക്കണമെന്ന് ഉമർ ഖാലിദിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് ഇനിയും സമയം നീട്ടിനൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേസ് സുപ്രീംകോടതി പരിഗണിക്കുന്നില്ലെന്ന തോന്നലാണുള്ളതെന്ന് ജസ്റ്റിസ് പങ്കജ് മിത്തലും പറഞ്ഞു.
എന്നാൽ, തങ്ങൾക്കുവേണ്ടി ഹാജരാകേണ്ട അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന് അസൗകര്യമുണ്ടെന്ന് ഡൽഹി പൊലീസും ബോധിപ്പിച്ചു. ഹരജിയിൽ ഉമർ ഖാലിദിനൊപ്പം കക്ഷിചേർന്നവർക്കായി ഹാജരായ അരവിന്ദ് ദത്താറും ഹുസൈഫ അഹ്മദിയും അടക്കമുള്ള മുതിർന്ന അഭിഭാഷകർകൂടി നിർബന്ധം പിടിച്ചതോടെയാണ് ഒടുവിൽ ഹരജി മാറ്റിവെക്കാൻ ജസ്റ്റിസ് ബേല തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.