ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ കേസിൽ ജയിലിലുള്ള മുൻ ജെ.എൻ.യു വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. വിദ്യാർഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് സ്ഥാപകൻ ഖാലിദ് സൈഫി തുടങ്ങിയവരുടെ ജാമ്യാപേക്ഷയും ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ തിങ്കളാഴ്ച വാദം കേൾക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭം കലാപത്തിൽ കലാശിച്ചെന്നും ഇതിന് ഗൂഢാലോചന നടത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ഉമറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി പൊലീസിന് നോട്ടീസ് നൽകിയിരുന്നു. 2022 മാര്‍ച്ചിൽ സ്ഥിരം ജാമ്യം തേടി ഉമര്‍ ഖാലിദ് നൽകിയ ഹരജി വിചാരണ കോടതി തള്ളിയിരുന്നു. മേയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളി. തുടർന്ന്, ഹൈകോടതിയിലെത്തിയെങ്കിലും സുപ്രീംകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.