ന്യൂഡൽഹി: റെയിൽവേ മേൽപാലത്തിന് ചുവട്ടിലൊരു വിദ്യാലയം. അവിടെ മുറതെറ്റാതെ പഠിക്ക ാനെത്തുന്നത് 300ലേറെ ദരിദ്ര വിദ്യാർഥികൾ. അധ്യാപകൻ പലചരക്കുകടക്കാരൻ. സർക്കാറി െൻറയോ സർക്കാറിതര സംഘടനകളുടെയോ നയാപൈസ കൈപ്പറ്റാതെ അധ്യാപനം തുടങ്ങിയിട്ട് കെ ാല്ലം എട്ടായി. അതും രാജ്യതലസ്ഥാനനഗരിയിൽ.
യമുന ബാങ്ക് മെട്രോ സ്റ്റേഷന് അരി കിലാണ് രാജേഷ് കുമാർ ശർമയുടെ നേതൃത്വത്തിലുള്ള വിദ്യാലയം പ്രവർത്തിക്കുന്നത്. ശ ർമയെ സഹായിക്കാൻ സമീപവാസികളായ ഏഴു പേർകൂടി വന്നതോടെ വിദ്യാർഥികൾ പഠനം ആഘോഷമായെടുത്തു. നാലുമുതൽ 14 വയസ്സുവരെ ഉള്ളവരാണ് പഠിതാക്കൾ. സാമ്പത്തിക പരാധീനതമൂലം ബി.എസ്സി പഠനം പാതിവഴിയിൽ മുടങ്ങിയയാളാണ് ലക്ഷ്മിനഗർ സ്വദേശിയായ രാജേഷ് ശർമ. പലചരക്കുകടയിലെ വരുമാനത്തിലാണ് അഞ്ചംഗ കുടുംബം കഴിയുന്നത്. അതിനുള്ള പെടാപ്പാടിനിടയിലും മുടങ്ങാതെ അധ്യാപനം പുരോഗമിക്കുന്നു.
ചേരിനിവാസികളുടെയും പഴയ സാധനങ്ങൾ പെറുക്കി വിൽക്കുന്നവരുടെയും റിക്ഷാവലിക്കാരുടെയും യാചകരുടെയും ഒക്കെ മക്കളാണ് പഠിതാക്കൾ. രണ്ടു കുട്ടികളുമായി തുടങ്ങിയ സേവനമാണ് 300ലേക്ക് എത്തിയത്. രണ്ടു ഷിഫ്റ്റായാണ് പ്രവർത്തനം. രാവിലെ ഒമ്പതു മുതൽ 11 വരെ 120 ആൺകുട്ടികൾ പഠിക്കാനെത്തും. ഉച്ചക്കുശേഷം രണ്ടുമുതൽ നാലര വരെ സമയം പെൺകുട്ടികൾക്കാണ്. 180 പേരാണ് ആ നേരത്തെത്തുക. ആരുടെയും ശ്രദ്ധ തെറ്റിക്കാവുന്നവിധം വാഹനപ്പെരുപ്പമുള്ള ജങ്ഷന് സമീപമാണിത്. ഒപ്പം മെട്രോ ട്രെയിൻ കുതിച്ചുപായുന്ന പാളമാണ് വിദ്യാലയത്തിെൻറ മേൽക്കൂര.
താെഴ ചുവരിൽ അഞ്ചിടത്ത് കറുത്ത പെയിൻറടിച്ച് നിർമിച്ച ബ്ലാക്ക് ബോർഡിലാണ് എഴുത്ത്. ചോക്കും പേനയും പെൻസിലും അടക്കമുള്ള അത്യാവശ്യ സാധനങ്ങൾ നൽകുന്നത് രാജേഷ് തന്നെ. നിലത്ത് ചാക്കുവിരിച്ച് അതിലിരുന്നാണ് പഠനം. ആഴ്ചയിൽ ചുരുങ്ങിയത് 50 മണിക്കൂറെങ്കിലും രാജേഷ് കുട്ടികൾക്കൊപ്പം ചെലവിടും. പഠിക്കാതെ സ്വപ്നങ്ങൾ ഒന്നും നിറവേറ്റാനാകില്ലെന്ന് അവരെ ഒാർമിപ്പിക്കും; പ്രചോദിപ്പിക്കും. സഹായത്തിനായി ഒരു സർക്കാർ ജീവനക്കാരനെപ്പോലും ഇക്കാലത്തിനിടെ സമീപിച്ചിട്ടില്ലെന്ന് രാജേഷ്. സർക്കാറിതര സംഘടനകൾക്കും ഇവരുടെ പഠനത്തിലുപരി മറ്റു പലതിലുമാകും താൽപര്യം. അതിനാൽ ആ വഴിയും തിരഞ്ഞെടുത്തില്ല. അക്ഷരാഭ്യാസത്തിന് ഇടമൊത്തതോടെ സ്വപ്നങ്ങൾക്ക് ചിറകുവെച്ചവരുടെ കൂടാരമായി ഇത്.
കേട്ടറിഞ്ഞ് ചിലർ ഇവിടേക്ക് ഭക്ഷണ സാധനങ്ങളും പഴങ്ങളും വെള്ളവുമൊക്കെയായി എത്തും. അത് സന്തോഷത്തോടെ കൈമാറും. വേറെ ചിലർ പിറന്നാൾ ആഘോഷങ്ങൾ ഇവർക്കൊപ്പമാക്കും. തനിച്ചല്ല, പുറത്തൊരു വലിയ സമൂഹം താങ്ങായുണ്ടെന്ന സന്ദേശം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പട്ടിണിയെ പഠനത്തിലൂടെ പടികടത്താനുള്ള യജ്ഞത്തിൽ രാജേഷിനൊപ്പം ചേർന്ന് ഇവർ രചിക്കുന്നത് പുതുചരിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.