മുംബൈ: നഗരത്തെ പാക് അധീന കശമീർ എന്ന വിശേഷിപ്പിച്ച ബോളിവുഡ് താരം കങ്കണ റണാവത്തിെനതിരെ ശിവസേന മുഖപത്രമായ സാമ്ന. മുംബൈ നഗരത്തെ വില കുറച്ച് കാണുന്നത് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണെന്ന് സാമ്നയിലെ മുഖപ്രസംഗത്തിൽ പറയുന്നു.
മുംബൈയിലെ ഓഫിസ് കെട്ടിടവുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി ശിവസേന ഭരിക്കുന്ന ബ്രിഹാൻ മുംബൈ കോർപറേഷനും കങ്കണയുമായി വാക്പോര് അരങ്ങേറിയിരുന്നു. തുടർന്ന് മുംബൈയെ പാക് അധീന കശ്മീർ എന്ന് വിശേഷിപ്പിച്ച കങ്കണ സിനിമ മാഫിയയെക്കാൾ മുംബൈ പൊലീസിനെ ഭയക്കുന്നുവെന്നും പറഞ്ഞിരുന്നു.
കങ്കണയെ 'മഹാരാഷ്ട്ര വിരോധി' എന്നു വിശേഷിപ്പിച്ച സാമ്ന 'അംബേദ്കറിെൻറ ആശയവുമായി യാതൊരു സാമ്യവുമില്ലാത്ത പ്രത്യയ ശാസ്ത്രം സൂക്ഷിക്കുന്നൊരാൾ മുംബൈ വിമാനത്താവളത്തിലെത്തിയതോടെ നീലകൊടി ഉയർത്തി കോലാഹലമുണ്ടാക്കി സ്വാഗതം ചെയ്തു. ഇത് അംബേദ്കറിനെ അവഹേളിക്കുന്നതാണെന്നും ലേഖനത്തിൽ പറയുന്നു. മഹാരാഷ്ട്ര വിരോധികളുമായി ചേർന്ന് അധികാരം പിടിക്കൽ മാത്രമാണ് അവരുടെ ആവശ്യമെന്നും സാമ്ന പറയുന്നു.
വിവിധ ഇടങ്ങളിൽനിന്ന് നിരവധി പേർ ത്യാഗം സഹിച്ച് വലിയ താരങ്ങളായി മാറി. അവരെല്ലാവരും മുംബൈയോട് വിശ്വാസ്യത പുലർത്തുകയും ചെയ്തു. മറാത്തക്കാരനായ ദാദാ സാഹേബ് ഫാൽക്കെയാണ് ബോളിവുഡ് കെട്ടിപ്പടുത്തത്. എന്നാൽ അദ്ദേഹത്തിന് ഇതുവരെ ഭാരത് രത്ന ലഭിച്ചില്ല. എന്നാൽ അദ്ദേഹം തുടങ്ങിവെച്ച മേഖലയിൽനിന്ന് നിരവധി പേർക്ക് ഭാരത രത്നയുംപാകിസ്താൻ സിവിലിയൻ അവാർഡും ലഭിച്ചു.'
നല്ലതിനെ ജനം എന്നും സ്വീകരിച്ചിരുന്നു. ജിതേന്ദ്ര, ധർമേന്ദ്ര, രാജേഷ് ഖന്ന തുടങ്ങിയവർ സ്വാധീനമുള്ള കുടുംബത്തിൽനിന്ന് എത്തിയവരായിരുന്നില്ല. അവരുടെ മക്കൾ സിനിമയിൽ എത്തുന്നതിൽ പ്രശ്നം എന്താണ്. അവർ അവരുടെ കർമഭൂമിയായ മുംബൈയെ എപ്പോഴും ബഹുമാനിക്കുന്നു. മുംബൈയുടെ വളർച്ചയിൽ സംഭാവന ചെയ്യുന്നു.
വെള്ളത്തിൽ കഴിയുേമ്പാൾ അവർ മത്സ്യത്തോട് ശത്രുത പുലർത്തിയില്ല. ചില്ലുവീട്ടിൽ താമസിക്കുേമ്പാൾ അതിനുനേരെ അവർ കല്ലെറിഞ്ഞില്ല. അതു ചെയ്യാൻ ശ്രമിച്ചവരെ മുംബൈ പാഠം പഠിപ്പിക്കുകയും ചെയ്തു. മുംബൈയെ വിലക്കുറച്ചു കാണുന്നത് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ് -ശിവസേന പറയുന്നു.
കങ്കണയുടെ ഓഫിസ് െകട്ടിടം അനധികൃതമായി നിർമിച്ചതാെണന്ന് ചൂണ്ടിക്കാട്ടി ബി.എം.സി അധികൃതർ ഭാഗികമായി പൊളിച്ചിരുന്നു. കങ്കണ ഹരജി നൽകിയതിനെ തുടർന്ന് കെട്ടിടം പൊളിക്കുന്നത് ബോംബെ ഹൈകോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഹരജി പരിഗണിക്കുന്നത് ബോംബെ ഹൈകോടതി സെപ്റ്റംബർ 22ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.