ന്യൂഡൽഹി: വ്യക്തിഗത ആദായ നികുതിദായകർക്ക് ഇളവ് വാഗ്ദാനം ചെയ്ത് പുതിയ നികുത ി നിരക്കും സ്ലാബും പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പഴയ നികുതി സ്ലാബ് നിലനി ർത്തിക്കൊണ്ടാണ് പുതിയത് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സ്ലാബ് പ്രകാരം വാർഷി ക വരുമാനം 15 ലക്ഷം രൂപ വരെയുള്ളവർക്ക് നികുതിയിളവിന് അർഹതയുണ്ടാകും. അതേസമയം, നിലവിൽ ആദായ നികുതി നിയമപ്രകാരം ലഭിക്കുന്ന ചില കിഴിവുകളും ഇളവുകളും വേണ്ടെന്ന് വെച്ചാൽ മാത്രമേ പുതിയ സ്ലാബിലേക്ക് മാറാൻ കഴിയൂ.
ഇളവും കിഴിവും ലഭിക്കുന്ന നിലവിലെ സ്ലാബിൽ തുടരണോ അതോ പുതിയതിലേക്ക് മാറണോ എന്ന് അവരവർക്ക് തീരുമാനിക്കാമെന്നും ധനമന്ത്രി പറഞ്ഞു. നികുതിദായകൻ പുതിയ സ്ലാബ് തെരഞ്ഞെടുത്താൽ പിന്നീടുള്ള വർഷങ്ങളിൽ അതായിരിക്കും ബാധകം. അഞ്ചു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ഏത് സ്ലാബ് (പഴയതോ പുതിയതോ)തെരഞ്ഞെടുത്താലും ആദായനികുതി നൽകേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അഞ്ചു ശതമാനം നികുതി നിരക്കിലാണ് ഈ വിഭാഗക്കാർ വരുന്നതെങ്കിലും 12,500 രൂപ റിബേറ്റ് (2019ലെ ഇടക്കാല ബജറ്റ് നിർദേശപ്രകാരം) ലഭിക്കുന്നതിനാലാണ് ഇവർക്ക് പൂർണ നികുതിയിളവ് ലഭിക്കുന്നത്. നിലവിൽ രണ്ടര ലക്ഷം രൂപവരെ വാർഷിക വരുമാനത്തിനാണ് ആദായനികുതി ഇല്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.