10ല്‍ കൂടുതലായാല്‍ അസാധു നോട്ട് അപകടം; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ 10 എണ്ണത്തില്‍ കൂടുതല്‍ കൈവശംവെക്കുന്നത് കുറ്റകരമാക്കി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 10 നോട്ടുകളില്‍ കൂടുതലുണ്ടെങ്കില്‍ ചുരുങ്ങിയത് 10,000 രൂപ പിഴ ഈടാക്കും. അസാധുവാക്കിയ നോട്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള സാവകാശം വെള്ളിയാഴ്ച അവസാനിക്കും. തൊട്ടുപിറ്റേന്നു മുതല്‍ ഓര്‍ഡിനന്‍സിന് പ്രാബല്യം നല്‍കിയേക്കും. പഴയ നോട്ടുകള്‍ പരിമിത റിസര്‍വ് ബാങ്ക് ശാഖകളില്‍ കൊടുത്തു മാറാവുന്ന സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. ഏപ്രില്‍ ഒന്നു മുതല്‍ പഴയ നോട്ടിന് കടലാസ് വില മാത്രം. ഡിസംബര്‍ 31 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പരിമിതമായ നോട്ടുകള്‍ മാത്രമാണ് റിസര്‍വ് ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കാന്‍ അവസരം. വ്യക്തമായ വിശദീകരണം എഴുതി നല്‍കേണ്ടിവരും. 

രാഷ്ട്രപതിയുടെ അംഗീകാരത്തിനു വിധേയമായി നടപ്പാക്കേണ്ട നിയമ നടപടിയാണെന്നിരിക്കെ, ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.  എന്നാല്‍, പരിധിയില്‍ കൂടുതല്‍ അസാധു നോട്ടുകള്‍ ഇനിയങ്ങോട്ട് കൈവശംവെക്കുന്നത് കുറ്റകരമാക്കുന്നതാണ് ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്ഥ. ഫലത്തില്‍ 10ല്‍ കൂടുതല്‍ പഴയ നോട്ട് കൈവശമുള്ളവര്‍ പിഴ ഒഴിവാക്കണമെങ്കില്‍ വെള്ളിയാഴ്ചയെങ്കിലും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. 10ല്‍ കൂടുതല്‍ 500 രൂപയുടെയോ 1,000 രൂപയുടെയോ നോട്ട് കൈവശമുള്ളതായി കണ്ടത്തെിയാല്‍ കൈവശമുള്ള പണത്തിന്‍െറ അഞ്ചു മടങ്ങ് പിഴ നല്‍കേണ്ടിവരും. ചുരുങ്ങിയ പിഴ 10,000 രൂപ. മാര്‍ച്ച് 31 വരെയുള്ള മൂന്നു മാസ കാലയളവില്‍ തെറ്റായ വിവരം നല്‍കി പണം നിക്ഷേപിക്കാന്‍ ശ്രമിച്ച് പിടികൂടിയാല്‍ അഞ്ചിരട്ടി പിഴ ഈടാക്കും. 

ബാങ്കുകളിലേക്ക് തിരിച്ചത്തൊത്ത അസാധു നോട്ടുകള്‍ സമ്പദ്വ്യവസ്ഥയില്‍നിന്ന് ഇല്ലാതാക്കുന്നതിന് നിയമപരമായ പിന്‍ബലം സര്‍ക്കാറിന് നല്‍കുന്നതാണ് റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സ്. നവംബര്‍ എട്ട് അര്‍ധരാത്രി മുതല്‍ 500ന്‍െറയും 1,000ത്തിന്‍െറയും  നോട്ടുകള്‍ അസാധുവാക്കിയ വിജ്ഞാപനം നിലവിലുണ്ട്. എന്നാല്‍, റിസര്‍വ് ബാങ്കിന്‍െറ ബാധ്യതയും ഭാവി നിയമ നടപടികളും ഒഴിവാക്കാന്‍ നിയമഭേദഗതി ആവശ്യമാണെന്ന ഉപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. നോട്ടില്‍ പറയുന്ന മൂല്യം, അത് കൈവശംവെച്ചിരിക്കുന്നയാള്‍ക്ക് റിസര്‍വ് ബാങ്ക് കറന്‍സിയില്‍തന്നെ ഉറപ്പുനല്‍കുന്നുണ്ട്. പഴയ നോട്ട് തിരിച്ചുനല്‍കാന്‍ മതിയായഅവസരം എല്ലാവര്‍ക്കും അനുവദിച്ച ശേഷം, നിയമം വഴി മാത്രമേ നോട്ടിലെ റിസര്‍വ് ബാങ്ക് വാഗ്ദാനം അസാധുവാക്കാന്‍ കഴിയൂ. വിദേശത്തായിരിക്കുക, എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഉള്‍നാടുകളിലായിരിക്കുക, സൈനിക ചുമതലയിലായിരിക്കുക തുടങ്ങി നിര്‍വാഹമില്ലാത്ത സാഹചര്യത്തിലൊഴികെ മറ്റാരും കൂടിയ എണ്ണം പഴയ നോട്ട് കൈവശംവെച്ചിരിക്കുന്നത് റിസര്‍വ് ബാങ്കും സര്‍ക്കാറും അംഗീകരിക്കില്ല. അസാധു നോട്ട് പരിധിവിട്ട് കൈവശം വെച്ചിരിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തെ ജയില്‍ശിക്ഷയെന്ന നിര്‍ദേശം മന്ത്രിസഭയുടെ മുമ്പാകെ എത്തിയിരുന്നെങ്കിലും, ഈ വ്യവസ്ഥ അംഗീകരിച്ചതായി സ്ഥിരീകരണമില്ല. 

വായ്പ തിരിച്ചടവിന് 30 ദിവസം കൂടി ഇളവ് 
മുംബൈ:  മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വീട്, കാര്‍, കൃഷി തുടങ്ങിയ വായ്പ തിരിച്ചടവിന് 30 ദിവസം കൂടി റിസര്‍വ് ബാങ്ക് ഇളവ് നല്‍കി. ഒരു കോടി രൂപവരെയുള്ള വായ്പക്ക് ഇതു ബാധകമാണ്. നവംബര്‍ 21ന് പ്രഖ്യാപിച്ച 60 ദിവസത്തെ ഇളവാണ് 30 ദിവസത്തേക്കുകൂടി നീട്ടിയത്. എന്‍.പി.എ വിഭാഗത്തില്‍പെട്ട വായ്പക്കാര്‍ക്ക് ആകെ 90 ദിവസത്തെ ഇളവ് ആശ്വാസമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകള്‍ നവംബര്‍ എട്ടിന് അപ്രതീക്ഷിതമായി അസാധുവാക്കിയതിലൂടെ വിപണയിലുണ്ടായ കനത്ത മാന്ദ്യം തിരിച്ചടവ് അടക്കം ബാങ്കിങ് മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു. 

Tags:    
News Summary - Union Cabinet approves ordinance to impose penalty for holding old notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.