ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും രോഗബാധ. ധർമേന്ദ്ര പ്രദാനെ ഹരിയാനയിലെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത് ഷായെ അഡ്മിറ്റ് ചെയ്ത അതേ ആശുപത്രിയിലാണ് ധർമേന്ദ്ര പ്രധാനേയും പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ പെങ്കടുത്ത മന്ത്രിസഭാ യോഗത്തിന് ധർമേന്ദ്ര പ്രധാൻ എത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ പെങ്കടുത്തിരുന്നു.
കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, തമിഴ്നാട് ഗവർണർ ബൻവിരാൽ പുരോഹിത് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.