കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ കൂച്ച്ബിഹാർ മണ്ഡലത്തിൽനിന്ന് വീണ്ടും ജനവിധി തേടുന്ന കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിസിത് പ്രമാണികിന്റെ പേരിലുള്ളത് 14 ക്രിമിനൽ കേസുകൾ.
കൊലപാതകശ്രമം, കലാപം, ഭവനഭേദനം, അന്യായമായി സംഘം ചേരൽ തുടങ്ങിയ കേസുകളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.
2018 മുതൽ 2020 കാലയളവിലാണ് ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തത്. ബാക്കിയുള്ള കേസുകൾ 2009 മുതൽ 2014 വരെയുള്ള സമയത്താണ്. സ്വതന്ത്രരെ മത്സരിപ്പിച്ച് പാർട്ടി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ച് 2018ലാണ് തൃണമൂൽ കോൺഗ്രസ് ഇദ്ദേഹത്തെ പുറത്താക്കിയത്.
പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. അതേസമയം, തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒരു കേസിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.