pralhad dance

ഭാര്യക്കൊപ്പം ചുവടുവെച്ച് കേന്ദ്ര മന്ത്രി; വൈറലായി വിഡിയോ

ബംഗളൂരു: മകളുടെ വിവാഹ ചടങ്ങിനിടെ ഭാര്യക്കൊപ്പം ചുവടുവെച്ച് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി. കഴിഞ്ഞ ദിവസം രാത്രി ഹുബ്ബള്ളിയിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് വേദിയിൽവെച്ച് കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി ഭാര്യ ജ്യോതി ജോഷിയുടെ കൂടെ കന്നട ഗാനത്തിനൊപ്പം നൃത്തം ചെയ്തത്.

നൃത്തച്ചുവടുകളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇരുവരും നൃത്തം െചയ്യുമ്പോൾ കൈയടികളോടെയാണ് അതിഥികൾ സ്വീകരിച്ചത്. ഡോ. രാജ് കുമാർ ആലപിച്ച 'ഇരഡു കനസു' എന്ന സിനിമയിലെ കന്നട ഗാനത്തിനൊപ്പമാണ് ചുവടുവെച്ചത്.

ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭ സ്പീക്കർ ഒാം ബിർല, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് പി. സാവന്ത്, കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്​ലോട്ട്, കർണാടക മുഖ്യമന്ത്രി ബസവരാജ് െബാമ്മൈ തുടങ്ങിയ സംസ്ഥാന, ദേശീയ നേതാക്കളാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്.

Full View

Tags:    
News Summary - Union Minister Pralhad Joshi dances with his wife, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.