അനീതിക്കെതിരെ മഹാത്മാഗാന്ധി രാജ്യത്തെ ഒരുമിപ്പിച്ച അതേ രീതിയിൽ ഇന്ത്യയെ വീണ്ടും ഒരുമിപ്പിക്കും- രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനീതിക്കെതിരെ രാഷ്ട്രപിതാവ് രാജ്യത്തെ ഒരുമിപ്പിച്ച അതേ രീതിയിൽ ഇന്ത്യയെ വീണ്ടും ഒരുമിപ്പിക്കുമെന്ന് രാഹുൽ പറഞ്ഞു.

"സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ നടക്കാനാണ് ബാപ്പു ഞങ്ങളെ പഠിപ്പിച്ചത്. സ്നേഹം, അനുകമ്പ, ഐക്യം, മനുഷ്യത്വം എന്നിവയുടെ അർഥം അദ്ദേഹം ഞങ്ങൾക്ക് വിശദീകരിച്ചു നൽകി"- രാഹുൽ ട്വീറ്റ് ചെയ്തു. ഗാന്ധി ജയന്തി ദിനമായ ഇന്ന് അദ്ദേഹം രാജ്യത്തെ ഒരുമിപ്പിച്ചത് പോലെ ഞങ്ങളും ഇന്ത്യയെ ഒരുമിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ദൃശ്യങ്ങളും മഹാത്മാഗാന്ധിയുടെ ചിത്രത്തിനോടൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - unite India" in the same manner the Father of the Nation had united the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.