ഉന്നാവോ ബലാത്സംഗ കേസ്​: ബി.ജെ.പി എം.എൽ.എക്ക്​ ജയിൽ മാറ്റം

ലഖ്​നോ: ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസിൽ അറസ്​റ്റിലായ ബി.ജെ.പി എം.എൽ.എ കുൽദീപ്​ സിങ്​ സെൻഗാറിനെ സീതാപുർ ജയിലേക്ക്​ മാറ്റി. കുൽദീപിനെ ഉന്നാവോ ജയിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ പെൺകുട്ടിയുടെ കുടുംബം അലഹബാദ്​ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ജനപ്രതിനിധിയായതിനാൽ ഉന്നാവോ ജയിലിൽ ​ഇയാൾക്ക്​ പ്രത്യേക പരിഗണന ലഭിക്കുമെന്നും അതിനാൽ ജയിൽ മാറ്റണമെന്നുമാണ്​ ഹരജിയിൽ കുടുംബം ആവശ്യപ്പെട്ടത്​. ഹരജി പരിഗണിച്ച കോടതി പ്രതിയെ ഉന്നാവോയിൽ നിന്ന്​ സീതാപുർ ജയിലേക്ക്​ മാറ്റാൻ ഉത്തരവിടുകയായിരുന്നു. 

കുൽദീപ്​ സിങ്​ സെൻഗാറി​​​െൻറ അറസ്​റ്റിനെ തുടർന്ന്​ ഉത്തർപ്രദേശ്​ സർക്കാർ നൽകിയിരുന്ന വൈ കാറ്റഗറി സുരക്ഷ പിൻവലിച്ചിരുന്നു. 
കുൽദീപ്​ സിങ്ങിനെതിരെ ഉന്നാവോയിലെ സെംഗർ, മാഖി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്നു കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്​. 

Tags:    
News Summary - Unnao rape accused BJP MLA shifted to Sitapur Jail- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.