ലഖ്നോ: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബി.ജെ.പി. എം.എല്‍.എ കുൽദീപ് സിങ് സെങ്കാറിെൻറ കൂട്ടാളികളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇരയായ പെൺകുട്ടി അയച്ച കത്ത് കിട്ടാന്‍ വൈകുന്നതിൽ സുപ്രീംക ോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തിൽ അടിയന്ത ര റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടിരിക്കുന് നത്. ഹിന്ദിയിലെഴുതിയ കത്തിെൻറ വിശദാംശങ്ങൾ സംബന്ധിച്ച് കുറിപ്പ് തയാറാക്കി നൽകാൻ രഞ്ജന്‍ ഗൊഗോയ് സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടതായും സുപ്രീംകോടതി വൃത്തങ്ങൾ വ്യക്തമാക്കി.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുല്‍ദീപ് സിങ് സെങ്കാറിെൻറ ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ജൂലായ് 12-നാണ് പെൺകുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. എന്നാല്‍ ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം.
ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. കുല്ദീപിെൻറ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി കേസ് പിൻവലിച്ചില്ലെങ്കിൽ, വ്യാജ കേസുണ്ടാക്കി മുഴുവൻ കുടുംബത്തെയും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാൽ നീതി ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
ഞായറാഴ്ച റായ്ബറേലിയിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇത് ആസൂത്രണം ചെയ്ത ഉണ്ടാക്കിയ അപകടമാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കുല്‍ദീപ് സിങ് സെങ്കാറിനും സഹോദരനുമടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിെൻറ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.