ആഗ്ര-ലഖ്നോ എക്സ്പ്രസ് ഹൈവേയിൽ അപകടം; ആറ് മരണം

ഫിറോസാബാദ് (ഉത്തർപ്രദേശ്): ഉത്തർപ്രദേശിൽ ബുധനാഴ്ച പുലർച്ചെ ആഗ്ര-ലഖ്‌നോ എക്‌സ്‌പ്രസ് ഹൈവേയിൽ സ്വകാര്യ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ആറ് പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് 50 യാത്രക്കാരുമായി ഉത്തർപ്രദേശിലെ റായ്ബറേലിയിലേക്ക് പോകുകയായിരുന്ന ബസ് നാഗ്ല ഖാൻഗർ പൊലീസ് സ്റ്റേഷൻ പരിസരത്ത് പുലർച്ചെ 4.30 ഓടെ അപകടത്തിൽ പെടുകയായിരുന്നു.

എക്‌സ്‌പ്രസ്‌വേയിൽ 61 കിലോമീറ്റർ പിന്നിട്ട ശേഷം, ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ച് താഴേക്ക് വീഴുച്‍യായിരുന്നു. ഉടൻ തന്നെ അധികൃതരും പൊലീസും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു. നിസാര പരിക്കുകളോടെ 19 യാത്രക്കാരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം മറ്റൊരു ബസിൽ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും എസ്.പി രൺവിജയ് സിംഗ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

Tags:    
News Summary - UP: 6 killed in Agra Lucknow Expressway accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.