ലഖ്‌നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടുത്തവര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന കുംഭമേളയുടെ പ്രത്യേക പരിപാടി സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഭരണപരമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
മഹാകുംഭമേള എന്ന പേരില്‍ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക. ഭക്തര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ല രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
നാല് തഹസിൽദാർ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. പുതിയ ജില്ലയിലെ ഭരണം സാധാരണ ജില്ലകളിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ പ്രവർത്തിക്കും. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ജനുവരി 13-ന് ആരംഭിക്കുന്ന കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.