ചില്ല (നോയ്ഡ): കാസ്ഗഞ്ച് ജില്ലയിൽ കർഷകരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഡൽഹിയിലേക്ക് സമരത്തിന് പോകില്ലെന്ന് എഴുതിവാങ്ങുകയാണെന്ന് ഭാരതീയ കിസാൻ യൂനിയൻ (ഭാനു) ദേശീയ ജനറൽ സെക്രട്ടറി കുൽദീപ് മഹാപാണ്ഡെ പറഞ്ഞു. നിങ്ങൾ പോയില്ലെങ്കിലും സമരം നടക്കുമെന്നും നിങ്ങൾ പോയാൽ ഞങ്ങളുടെ പണി പോകുമെന്നും പൊലീസുകാർ കർഷകരോട് പറയുകയാണ്. തങ്ങൾ സസ്പെൻഷനിലാകുമെന്നു പറഞ്ഞ് കാലുപിടിക്കുകയാണ്.
പൊലീസ് ഉപെതരഞ്ഞെടുപ്പിനുപോയ നേരത്ത് അതിർത്തിയിൽ എത്തിപ്പെട്ട യു.പിയിലെ കർഷകരാണ് ഇപ്പോൾ ചില്ലയിലെ അതിർത്തിയിലുള്ളതെന്ന് മഹാപാണ്ഡെ പറഞ്ഞു. ഡിസംബർ ഒന്നിന് വന്ന് ചില്ല അതിർത്തി തടഞ്ഞതാണ്. ഡിസംബർ ഒന്നിന് ഞങ്ങൾ വന്നതിൽ പിന്നെ ഇവിടെ ആരെയും വരാൻ അനുവദിച്ചില്ല. എന്നാൽ, ഇവിടെനിന്ന് തിരിച്ചുപോകാൻ അനുവദിക്കുന്നുമുണ്ട്. വരാൻ അനുവദിക്കാതെ ഉത്തർപ്രദേശിലെ കർഷകെരയെല്ലാം തടയുകയാണ്. പൊലീസ് അറിയാതെ വരുന്നവരെ വഴിയിൽ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. വരാനാകാത്ത കർഷകർ ഉത്തർപ്രദേശിൽ സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
2014ലും 2019ലും ബി.ജെ.പിക്ക് വോട്ടുചെയ്തവരാണ് തങ്ങളെന്ന് ബി.ജെ.പി പ്രവർത്തകൻ കൂടിയായ കുൽദീപ് മഹാപാണ്ഡെ പറഞ്ഞു. കർഷകരുടെ വരുമാനം രണ്ടിരട്ടി വർധിപ്പിക്കുമെന്ന് പറഞ്ഞാണ് േമാദി സർക്കാർ രണ്ടാം തവണ അധികാരത്തിൽ വന്നത്. അതൊക്കെ കരുതി കർഷകസമരത്തിന് പിന്തുണതേടി ബി.ജെ.പി മണ്ഡലം സെക്രട്ടറിയെയും എം.എൽ.എയെയും കണ്ടു. അടുത്തതവണ മത്സരിക്കാൻ ടിക്കറ്റ് കിട്ടില്ലെന്നു കരുതി അവർ പിന്തുണക്കുന്നില്ല. ഒടുവിൽ പാർട്ടിയെ വിട്ടു കർഷകർക്കൊപ്പം ഇറങ്ങിത്തിരിേക്കണ്ടിവന്നു. മോദിയുടെ പേരിൽ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണവർ. മോദിക്കൊപ്പമല്ല, കർഷകർക്കൊപ്പമാണ് തങ്ങളെന്ന് ജനം അവർക്ക് കാണിച്ചുകൊടുക്കും. ജോ കിസാൻ കീ ബാത് കരേഗാ, വഹീ ദേശ് പേ രാജ് കരേഗാ (കർഷകെൻറ കാര്യം ആര് സംസാരിക്കും, അവൻ രാജ്യഭരണം നടത്തും) എന്ന് പറഞ്ഞാണ് മഹാപാണ്ഡെ സംസാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.