ലഖ്നോ: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രി ജീവനക്കാരൻ മരിച്ചു. കോവിഡ് വാക്സിൻ സ്വീകരിച്ച് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് 46കാരനായ മഹിപാൽ സിങ്ങിന്‍റെ മരണം. നെഞ്ചുവേദനയും ശ്വാസതടസവും മൂലമാണ് മരണം.
അതേസമയം വാക്സിന്റെ പാർശ്വഫലങ്ങളെ തുടർന്നല്ല മരണമെന്ന് ജില്ല ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. കുത്തിവെപ്പ് എടുക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നതായി കുടുംബവും പറഞ്ഞു.
ശനിയാഴ്ച വൈകീട്ടാണ് മഹിപാൽ വാക്സിൻ സ്വീകരിക്കുന്നത്. ഞായറാഴ്ച രാവിലെ ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവെപ്പടുകയായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടം നടത്തിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. വാക്സിന്റെ പാർശ്വഫലത്തെ തുടർന്നല്ല അദ്ദേഹത്തിന്‍റെ മരണം. ശനിയാഴ്ച രാത്രി അദ്ദേഹം രാത്രി േജാലിയിലുണ്ടായിരുന്നു. അപ്പോൾ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലായിരുന്നു -മൊറാദാബാദ് ചീഫ് മെഡിക്കൽ ഓഫിസർ എം.സി. ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു.
കാർഡിയോ പൾമണറി രോഗത്തെ തുടർന്നുണ്ടായ കാർഡിയോജനിക് ഷോക്കാണ് അദ്ദേഹത്തിന്‍റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിേപ്പാർട്ടിൽ പറയുന്നതായി യു.പി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന് സുഖമില്ലായിരുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് മഹിപാലിന്‍റെ മകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.