യു.പി തദ്ദേശതെരഞ്ഞെടുപ്പ്​; ബി.ജെ.പി ജനാധിപത്യ മര്യാദകൾ ലംഘിച്ചു, വോട്ടർമാരെ തട്ടിക്കൊണ്ടുപോയതായും എസ്​.പി

ലഖ്​നോ: ഉത്തർപ്രദേശിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന്​ പിന്നാലെ, ബി.ജെ.പിക്കെതിരെ കടുത്ത ആക്ഷേപവുമായി സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ജനാധിപത്യ മര്യാദകളെ അധിക്ഷേപിക്കുകയായിരുന്നുവെന്ന്​ പറഞ്ഞ അദ്ദേഹം, വോട്ടർമാരെ തട്ടിക്കൊണ്ടുപോയി തങ്ങൾക്ക്​ വോട്ടുചെയ്യാതിരിക്കാൻ ബി.ജെ.പി ബലപ്രയോഗം നടത്തിയതായും ആരോപിച്ചു.

യു.പിയിലെ 75 ജില്ല പഞ്ചായത്ത്​ ചെയർമാൻ സ്​ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ 67 സീറ്റും ബി.ജെ.പി തൂത്തുവാരിയിരുന്നു.

'തോൽവിയെ വിജയമാക്കി മാറ്റാൻ ബി.ജെ.പി വോട്ടർമാരെ തട്ടിക്കൊണ്ടുപോയി. കൂടാതെ ​പൊലീസി​െൻറയും ഭരണകൂടത്തി​െൻറയും സഹായത്തോടെ ബി.ജെ.പി ബലപ്രയോഗത്തിലൂ​ടെ​ വോട്ട്​ ചെയ്യുന്നത്​ തടയുകയും ചെയ്​തു' -അഖിലേഷ്​ യാദവ്​ ആരോപിച്ചു. ബി.ജെ.പി എല്ലാ ജനാധിപത്യ മര്യാദകളെയും അധിക്ഷേപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ല പഞ്ചായത്ത്​ അംഗങ്ങളുടെ തെരഞ്ഞെടുപ്പുകൾ എസ്​.പിക്കാണ്​ അനുകൂലം. ബി.ജെ.പിക്ക്​ വിജയം നേടാൻ കഴിഞ്ഞത്​ വിചിത്രമാണ്​. ഇതിൽ ഉദ്യോഗസ്​ഥർ വഹിച്ച പങ്കും പുറത്തുവന്നു. സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷണർക്ക്​ നിവേദനം സമർപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഭരണകക്ഷിയുടെ സ്വോച്ഛാധിപത്യം ഇവിടെ വ്യക്തമായി കാണാം. സമാജ്​വാദി പാർട്ടി അനുകൂലിയായ അരുൺ റാവത്തിനെ ലഖ്​നോവിൽ തട്ടിക്കൊണ്ടുപോയതായും യാദവ്​ ആരോപിച്ചു.

സമാജ്​വാദി പാർട്ടി സ്​ഥാനാർഥിയായിരുന്നു വിജയ്​ ലക്ഷ്​മിയെ ഡി.എമ്മി​െൻറ ഒാഫിസിൽ പിടിച്ചിരുത്തി. അവരുടെ ഭർത്താവും എം.എൽ.എയായ അംബരീഷ്​ പുഷ്​കറിനെ കാണുന്നതിൽനിന്ന്​ വിലക്കുന്നതിനായിരുന്നു ആ നീക്കം. പ്രതിഷേധിച്ച എസ്​.പി പ്രവർത്തക​രെയും സ്​ത്രീകളെയും അപമാനിച്ചു. ഇതിനെല്ലാം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മറുപടി നൽകാൻ ജനം തയാറാണ്​. എസ്​.പി സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ ജനാധിപത്യം പുനസ്​ഥാപിക്കാൻ സാധിക്കൂ. എങ്കിൽ മാത്രമേ നീതി ലഭ്യമാകൂവെന്നും അഖിലേഷ്​ യാദവ്​ കൂട്ടിച്ചേർത്തു.

അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്​ ഈ തെരഞ്ഞെടുപ്പ്​ ഫലം. ബി.ജെ.പി 65 സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്​വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചു. കോണ്‍ഗ്രസിനാക​ട്ടെ, സീറ്റൊന്നും നേടാനായില്ല. 2016ല്‍ നടന്ന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഖിലേഷ്​ യാദവിന്‍റെ സമാജ്​വാദി പാർട്ടി 60 സീറ്റുകള്‍ നേടിയിരുന്നു.

ഇത്തവണ 75ല്‍ 22 ജില്ലാ പഞ്ചായത്ത് ചെയർമാന്മാർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബി.ജെ.പി ചെയര്‍മാന്മാരും ഒരു എസ്.പി ചെയര്‍മാനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയർമാന്മാരെ കണ്ടെത്തുന്നതിനാണ്​ ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തെരഞ്ഞെടുപ്പ് നടന്നത്. '2022ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഈ നേട്ടം അവർത്തിക്കും' -യു.പി ബി.ജെ.പി ചീഫ്​ സ്വതന്ത്ര ദേവ്​ സിങ്​ വാർത്താ ഏജൻസികളോട്​ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് ചെയർമാന്മാരെ വോട്ടിലൂടെ തെരഞ്ഞെടുക്കുന്നത്. പ്രത്യേക പാര്‍ട്ടി അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പെങ്കിലും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. ഇത്തവണ ബി.എസ്​.പി ജില്ലാ പഞ്ചായത്ത്​ അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ പ​ങ്കെടുത്തിരുന്നില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനയെ ശക്തിപ്പെടുത്തേണ്ടതിനാലാണ്​ വിട്ടുനിൽക്കുന്നതെന്ന്​ ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസമാണ്​ നാല് ഘട്ടങ്ങളിലായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചത്. ഇതില്‍ ബി.ജെ.പിയും എസ്.പിയും ഒപ്പത്തിനൊപ്പമായിരുന്നു.

Tags:    
News Summary - UP Local Body Polls Akhilesh Yadav Accuses BJP Of Using Force and Kidnapping Voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.