ലഖ്നോ: പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്‍റെ മൃതദേഹം പുനർജീവനായി ഗംഗ നദിയിൽ കെട്ടിയിറക്കി ബന്ധുക്കൾ. ജിറാംപൂർ കുടേന ഗ്രാമവാസിയായ മോഹിത് കുമാറിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
പാമ്പ് കടിയേറ്റാൽ വെള്ളത്തിൽ കെട്ടിയൊഴുക്കുന്നതിലൂടെ വിഷമിറങ്ങുമെന്ന് കുടുംബക്കാർ പറഞ്ഞതോടെയാണ് രണ്ട് ദിവസത്തോളം മൃതദേഹം ഗംഗ നദിയിൽ കെട്ടിയിറക്കിയത്. ഏപ്രിൽ 26ന് രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് തിരിച്ച് വരുമ്പോളാണ് കുമാറിന് പാമ്പ് കടിയേറ്റത്. തുടർന്ന് ചികിത്സക്ക് പകരം അന്ധവിശ്വാസത്തിന്‍റെ പിറകെ പോയതാണ് യുവാവിന് ജീവൻ നഷ്ടമാകാൻ കാരണം.
ഗംഗ നദിക്ക് വിഷം നിർവീര്യമാക്കാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിച്ചാണ് ഈ പ്രവൃത്തി ചെയ്തത്. തുടർന്ന് ജീവൻ തിരിച്ച് കിട്ടുന്നതും കാത്ത് പ്രദേശവാസികൾ ചുറ്റും തടിച്ച് കൂടി. രണ്ട് ദിവസമായിട്ടും ജീവൻ തിരിച്ച് കിട്ടില്ലെന്ന് കണ്ടതോടെ ബന്ധുക്കൾ സംസ്കാര ചടങ്ങുകൾ നിർവഹിക്കുകയായിരുന്നു.
കുമാറിന്‍റെ ശരീരം വെള്ളത്തിൽ കെട്ടിയിട്ടതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേയ് നാലിന് അവസാന വർഷ ബി.കോം പരീക്ഷ എഴുതാനിരിക്കെയാണ് യുവാവ് കടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.