ലഖ്നോ: യു.പിയിലെ മെയ്ൻപൂരി മണ്ഡലം സിറ്റിങ് എം.പിയും എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവിനെതിരെ ഇക്കുറി ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത് സംസ്ഥാന മന്ത്രിയെ. ബറൗളി മണ്ഡലത്തിന്റെ പ്രതിനിധിയും കാബിനറ്റ് അംഗവുമായ ജയ്വീർ സിങ് ഠാക്കൂർ ആണ് ഡിംപിളിന്റെ എതിരാളി.
കഴിഞ്ഞദിവസം ബി.ജെ.പിയുടെ പത്താമത് സ്ഥാനാർഥി പട്ടികയിലാണ് ജയ്വീറിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ബി.എസ്.പിയിലായിരുന്ന ജയ്വീർ 2017ലാണ് ബി.ജെ.പിയുടെ ഭാഗമാകുന്നത്. പാർട്ടി എം.എൽ.സി സ്ഥാനം നൽകി. പിന്നീട് യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയാകാൻ വേണ്ടി എം.എൽ.സി സ്ഥാനം രാജിവെച്ചു.
2022ൽ, തൊണ്ണൂറായിരത്തിൽപരം വോട്ടിനാണ് അസംബ്ലിയിലേക്ക് വിജയിച്ചത്. നേരത്തെ, ബി.എസ്.പി ടിക്കറ്റിലും രണ്ടുതവണ അസംബ്ലിയിലെത്തിയിട്ടുണ്ട്. 2019ൽ, മുലായം സിങ് യാദവാണ് മെയ്ൻപൂരിയിൽനിന്ന് പാർലമെന്റിലെത്തിയത്. 2022ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഡിംപിൾ പാർട്ടി ടിക്കറ്റിൽ വിജയിച്ചത്. ബി.ജെ.പിയുടെ രഘുരാജ് സിങ്ങിനെതിരെ 2.88 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് ഡിംപിൾ പാർലമെന്റിലെത്തിയത്.
അലഹാബാദിൽ സിറ്റിങ് എം.പി റിത ബഹുഗുണ ജോഷിക്കുപകരം നീരജ് ത്രിപാഠിയെയാണ് ബി.ജെ.പി നിർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.