ഉത്തർപ്രദേശിലെ ആരോഗ്യ സഹമന്ത്രിക്ക്​ കോവിഡ്​

ലക്നോ: ഉത്തർപ്രദേശ് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അതുൽ ഗാർഗിന്​ കോവിഡ്​ സ്ഥിരീകരിച്ചു. അടുത്തിടെ തന്നുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരും പരിശോധനക്ക്​ വിധേയരാകണമെന്ന്​ ഗാർഗ്​ അറിയിച്ചു.

ആഗസ്​റ്റ്​ 15 ന് ആർ.ടി‌.പി‌.സി‌.ആർ പരിശോധന നടത്തിയതിൽ ഗാർഗ്​ കോവിഡ്​ നെഗറ്റീവായിരുന്നു. എന്നാൽ തിങ്കളാഴ്​ച രാത്രി 9 മണിയോടെ നടത്തിയ ദ്രുത പരിശോധനയിൽ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തി.

ആഗസ്റ്റ് 16 മുതൽ ആഗസ്റ്റ് 18 വരെ താനുമായി ബന്ധപ്പെട്ട ആളുകൾ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനക്ക്​ വിധേയരാകണമെന്നും ഗാർഗ്​ ട്വിറ്ററിലൂടെ അറിയിച്ചു.

ഉത്തർപ്രദേശിൽ കോവിഡ്​ മൂലം രണ്ട്​ മന്ത്രിക്കാണ്​ ജീവൻ നഷ്​ടമായത്​. കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ കോവിഡിന് കീഴടങ്ങിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.