യു.പി എം.എൽ.എ വിജയ് മിശ്രയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ എം.എൽ.എ വിജയ് മിശ്രയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട തെളിവുകൾ രേഖപ്പെടുത്തിയതിന് ശേഷം ഹരജി പരിഗണിക്കാമെന്നും നിലവിൽ ഇത് ജാമ്യത്തിനുള്ള കേസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭദോഹിയിലെ ഗ്യാൻപൂർ നിയമസഭാ സീറ്റിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എയാണ് വിജയ് മിശ്ര. നേരത്തെ രണ്ട് തവണ സമാജ്‌വാദി പാർട്ടിയുടെ എം‌.എൽ‌.എ ആയി തെരഞ്ഞെടുപ്പിൽ വിജയിച്ച മിശ്ര നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ആഗ്ര സെൻട്രൽ ജയിലിൽ കഴിയുകയാണ്. 2017ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മിശ്ര സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പടെ കുറ്റങ്ങളോടെ 16 കേസുകളാണ് നിലവിലുള്ളത്.

അനധികൃത സ്വത്ത് സമ്പാദനത്തിൽ സംസ്ഥാന സർക്കാറും എം.എൽ.എക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി ജില്ലാ പൊലീസ് ഫയൽ ചെയ്ത കേസ് പരിഗണിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാൾക്കെതിരെ നടപടി ആരംഭിച്ചിരുന്നു. ആൾമാറാട്ടം നടത്തി ഡൽഹിയിൽ താമസിച്ചിരുന്ന മിശ്രയെ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - UP MLA Vijay Mishra's Bail Rejected by supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.