'15 മിനിറ്റിനുള്ളിൽ എ.ടി.എം മോഷണം നടത്താം​'; യുവാക്കൾക്ക് പരിശീലനം നൽകുന്നയാളെ തെരഞ്ഞ് യു.പി ​പൊലീസ്

ലഖ്നോ: എ.ടി.എം കൊള്ളയടിക്കുന്നതിന് യുവാക്കൾക്ക് പരിശീലനം നൽകുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് യു.പി പൊലീസ്. 15 മിനിറ്റിനുള്ളിൽ എ.ടി.എമ്മിൽ നിന്ന് മോഷണം നടത്താനുള്ള പരിശീലനമാണ് ഇയാൾ നൽകിയിരുന്നത്. ബിഹാറിൽ നിന്നുളള സുധീർ മിശ്രയെന്നയാളാണ് എ.ടി.എം മോഷണത്തിന് പരിശീലനം നൽകിയിരുന്നത്.

ലഖ്നോവിൽ 39.58 ലക്ഷം രൂപ എ.ടി.എമ്മിൽ നിന്നും കൊള്ളയടിച്ചതിന് നാല് പേരെ യു.പി ​പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് പരിശീലനം സംബന്ധിച്ച വിവരം ലഭിച്ചത്. ഇവർ മോഷ്ടിച്ച 9.13 ലക്ഷം പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. മിശ്രയുടെ നേതൃത്വത്തിൽ ഇന്ത്യ മുഴുവൻ എ.ടി.എം മോഷണത്തിനുള്ള സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

1000ത്തോളം സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഡാറ്റയും ടോൾ ബൂത്തിലെ ദൃശ്യങ്ങളും പരിശോധിച്ചാണ് മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്തതെന്ന് യു.പി പൊലീസ് അറിയിച്ചു. എ.ടി.എമ്മിന് സമീപത്തുണ്ടായിരുന്ന കാറിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.

തൊഴിലില്ലാത്ത യുവാക്കളെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്താണ് മിശ്ര രാജ്യത്ത് എ.ടി.എം മോഷണങ്ങൾ നടത്തിയിരുന്നത്. 15 മിനിറ്റിനുള്ളിൽ എ.ടി.എമ്മിൽ നിന്നും മോഷണം നടത്താനാണ് ഇവർക്ക് പരിശീലനം നൽകിയിരുന്നത്. മൂന്ന് മാസമാണ് പരിശീലന കാലയളവ്. ഇതിൽ വിജയിക്കുന്നവരെ മാത്രമാണ് എ.ടി.എം മോഷണത്തിനായി അയച്ചിരുന്നത്. ഒരു വർഷത്തിനിടെ 30ഓളം മോഷണങ്ങളാണ് രാജ്യത്തുടനീളം സംഘം നടത്തിയതെന്നാണ് വിവരം.

Tags:    
News Summary - UP Police unearth ‘training school’ in Bihar’s Chhapra that ‘teaches’ how to break ATMs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.