ലഖ്നോ: ഹാഥറസിൽ അതിക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നുവെന്ന വാർത്തകൾക്കിടെ ഉത്തർപ്രദേശ് ഡി.ജി.പി ഇന്ന് സ്ഥലത്തെത്തും. യു.പി ഡി.ജി.പി ഹിതേഷ് ചന്ദ്ര അശ്വതി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അശ്വതിക്കൊപ്പമാണ് ഹാഥറസിലെത്തുക.
ഹാഥറസിലെ കൂട്ടബലാത്സംഗക്കൊലക്ക് പിന്നാലെ ഗ്രാമത്തിലേക്ക് ആരെയും കടത്തിവിടാതെ പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ് ഒറ്റപ്പെടുത്തിയെന്നും കുടുംബാംഗങ്ങളുടെ ഫോൺ ഉൾപ്പെടെ പിടിച്ചുവാങ്ങിയെന്നുമുള്ള ആരോപണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഡി.ജി.പി നേരിട്ട് സ്ഥലത്തെത്തുന്നത്.
പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ പുലർച്ചെ തന്നെ ദഹിപ്പിച്ച പൊലീസ് നടപടിക്കെതിരെയും രൂക്ഷ വിമർശനമുയർന്നിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത അലഹാബാദ് ഹൈകോടതി പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ അഞ്ചു പേരെ സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.