ന്യൂഡൽഹി: റാൻസംവെയർ ആക്രമണം മൂലം ചില ബാങ്കുകളുടെ യു.പി.ഐ, ഐ.എം.പി.എസ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് എൻ.പി.സി.ഐ അറിയിച്ചു. നിരവധി ബാങ്കുകൾക്ക് സെർവർ സേവനം നൽകുന്ന സി-എഡ്ജ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ നെറ്റ്‍വർക്കിലാണ് റാൻസംവെയർ ആക്രമണം ഉണ്ടായത്. ഇത് സേവനങ്ങൾക്ക് തടസമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതുമൂലം ഒരുപാട് ആഘാതങ്ങൾ ഉണ്ടാകുന്നത് തടയാനായി സി-എഡ്ജ് ടെക്നോളജി സിസ്റ്റത്തെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എൻ.സി.പി.ഐയുടെ സേവനങ്ങളിൽ നിന്നാണ് കമ്പനിയെ ഒഴിവാക്കിയത്. എന്നാൽ, ഈ സംവിധാനം ഉപയോഗിക്കുന്ന ബാങ്കുകളുടെ സേവനം തടസ്സപ്പെട്ടേക്കാം.
ചില സഹകരണ ബാങ്കുകളും പ്രാദേശിക ബാങ്കുകളും സി-എഡ്ജ് ടെക്നോളജിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ഈ ബാങ്കുകളിൽ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
സി-എഡ്ജ് ടെക്നോളജിയുമായി ചേർന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. എത്രയും പെട്ടെന്ന് ബാധിക്കപ്പെട്ട ബാങ്കുകളുടെ പ്രവർത്തനം സാധാരണനിലയിലാക്കുമെന്നും നാഷണൽ പേയ്മെന്റ് കോർപറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.