ന്യൂഡൽഹി: അന്യായ തടവും വിചാരണയും നേരിടേണ്ടിവരുന്ന നിരപരാധികളുടെ പുനരധിവാസത്തിന് നിയമരൂപത്തിൽ ഉടൻ വ്യവസ്ഥകൾ വേണമെന്ന് ഡൽഹി ഹൈകോടതി. അന്യായമായി തടവിലാക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ നിലവിൽ രാജ്യത്ത് വ്യവസ്ഥയൊന്നുമില്ലെന്ന് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിഷയം സമഗ്രമായി പരിശോധിച്ച് കേന്ദ്രസർക്കാറിന് ആവശ്യമായ നിർദേശങ്ങൾ നൽകാൻ കോടതി നിയമ കമീഷനോട് ആവശ്യപ്പെട്ടു. ജീവിതത്തിലെ നല്ലനാളുകൾ മുഴുവനും വിചാരണത്തടവുകാരായി അഴിക്കുള്ളിൽ കഴിഞ്ഞശേഷം വിട്ടയക്കുന്ന സംഭവങ്ങൾ സാധാരണമായിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.