ന്യൂഡൽഹി: ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിലാണ് നിർദേശം.
സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണം. പോസിറ്റീവാകുന്ന രോഗികളിൽ ജനിതകശ്രേണീകരണം നടത്തുന്നതിന്റെ എണ്ണം വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്ത് കോവിഡ് പൂർണമായും മാറിയിട്ടില്ല. ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങൾ നിരീക്ഷണവും പ്രതിരോധ പ്രവർത്തനവും ഊർജിതമാക്കണം. ചികിത്സ സൗകര്യങ്ങളും സജ്ജമാക്കണം. വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്ത് ബി.എഫ്.7ന്റെ വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.