യു.എസ് കമ്പനികളുമായി 2,666 കോടി രൂപയുടെ കരാർ ഒപ്പിട്ട് തമിഴ്നാട് സർക്കാർ

ചെന്നൈ: അമേരിക്കൽ കമ്പനികളുമായി 2,666 കോടി രൂപയുടെ കരാർ ഒപ്പിട്ട് തമിഴ്നാട് സർക്കാർ. ഇലക്‌ട്രോണിക്‌സ് നിർമ്മാണ സേവനങ്ങളിലെ മുൻനിരക്കാരായ ജാബിലുമായും വൻ വ്യാവസായിക ഓട്ടോമേഷൻ കമ്പനിയായ റോക്ക്‌വെൽ ഓട്ടോമേഷനുമായാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ യു.എസ്. സന്ദർശനത്തിനിടെ അമേരിക്കൻ കമ്പനികളുമായി 2,666 കോടി രൂപയുടെ നിക്ഷേപ കരാറുകൾ ഉറപ്പിച്ചതായി തമിഴ്‌നാട് സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. സംസ്ഥാനത്തിന്റെ വ്യാവസായിക-സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കരാറുകൾ സെപ്റ്റംബർ ഒമ്പതിനാണ് ഷികാഗോയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചത്.

ഈ കരാറുകൾ 2,666 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും 5,365 തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഷികാഗോയിൽ നടന്ന ഒപ്പുവെക്കൽ ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കൂടാതെ തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി.രാജ, ജാബിലി​ന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് മാറ്റ് ക്രോളി മുതിർന്ന കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ‘ജാബിലുമായുള്ള ധാരണാപത്രം മധ്യ തമിഴ്‌നാടിന്റെ വ്യാവസായിക യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ, മധുരൈ, ഡിണ്ടിഗൽ, കരൂർ, തഞ്ചാവൂർ ജില്ലകളിലെ ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കരാർ സഹായിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി ടി.ആർ.ബി.രാജ പറഞ്ഞു.

Tags:    
News Summary - Tamil Nadu signs contract worth Rs 2,666 crore with US companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.