അമേരിക്കയിൽ നിന്ന്​ 200ലധികം ഇന്ത്യക്കാരെ നാടുകടത്തുന്നു

ന്യൂഡല്‍ഹി: അമേരിക്കയിൽ നിയമവിരുദ്ധമായി കഴിയുന്ന 271 പേരെ നാടുകടത്തുമെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം അറിയിച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.

നാടുകടത്തൽ പട്ടികയിലുള്ളവർ ഇന്ത്യക്കാരാണ്  പരിശോധിക്കാന്‍ ഇവരുടെ വിവരങ്ങള്‍ നല്‍കണമെന്നും അതിനുശേഷമേ നടപടിയിലേക്ക് തുടരാവൂയെന്നും യു.എസിനെ അറിയിച്ചതായി സുഷമ പറഞ്ഞു. എന്നാല്‍ യു.എസില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.

അമേരിക്കയിൽ ഇന്ത്യൻ വംശജർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കയാണ്. ഇതിനിടെയാണ് അനധികൃത കുടിയേറ്റമെന്ന് കണ്ടെത്തിയ 271 പേരെ നാടുകടത്തുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

2009-2014 വർഷത്തിനുള്ളിൽ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ അഞ്ചു ലക്ഷത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  നിയമപരമായി യു.എസിലെത്തുകയും എന്നാൽ വിസാ കാലാവധിയും കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തുടരുകയും ചെയ്യുന്ന ആയിരക്കണക്കിന് ഏഷ്യൻ വംശജരുണ്ടെന്ന് ആഭ്യന്തരസുരക്ഷാ വകുപ്പി​െൻറ കണക്കെടുപ്പിൽ പുറത്തുവിട്ടിരുന്നു. 

Tags:    
News Summary - US Targets More Than 200 Indians For Deportation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.