മുംബൈ: സൈനികരും സന്യാസിമാരും പ്രതികളായ 2008ലെ മാലേഗാവ് സ്ഫോടന കേസിൽ സാക്ഷിമൊഴി കളുടെയും കുറ്റസമ്മതങ്ങളുടെയും യഥാർഥ രേഖകൾക്കു പകരം പകർപ്പുകൾ സ്വീകാര്യമാണെ ന്ന എൻ.െഎ.എ കോടതി ഉത്തരവ് ബോംബെ ഹൈകോടതി റദ്ദാക്കി. യഥാർഥ രേഖകൾ കാണാതായതിനെ തുടർന്നാണ് അവയുടെ പകർപ്പുകൾ സമർപ്പിക്കാൻ 2017ൽ എൻ.െഎ.എക്ക് കോടതി അനുമതി നൽകിയത്. 13 പേരുടെ സാക്ഷിമൊഴികളുടെയും രണ്ടുപേരുടെ കുറ്റസമ്മതങ്ങളുടെയും രേഖയാണ് കാണാതായത്.
പകർപ്പുകൾ സ്വീകരിക്കുന്നതിനെതിരെ കേസിലെ പ്രതികളിലൊരാളായ സമീർ കുൽകർണി നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ എ.എസ്. ഒാക, എ.എസ്. ഗഡ്കരി എന്നിവരുടെ ബെഞ്ചാണ് വെള്ളിയാഴ്ച എൻ.െഎ.എ കോടതി ഉത്തരവ് തള്ളിയത്. സാക്ഷ്യപ്പെടുത്താത്ത പകർപ്പുകൾ തെളിവായി സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. യഥാർഥ രേഖകൾ കൈവശമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സൂക്ഷിക്കാതിരുന്നതെന്നും കോടതി ചോദിച്ചു. പകർപ്പുകൾ സാക്ഷ്യപ്പെടുത്തിയവയല്ലെന്ന് കോടതിയെ ബോധിപ്പിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്ന എൻ.െഎ.എയെ കോടതി വിമർശിച്ചു. എൻ.െഎ.എ കോടതി ഉത്തരവ് റദ്ദാക്കിയെങ്കിലും ഹരജിയിൽ വാദംകേൾക്കൽ മാർച്ച് നാലിന് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.