ലഖ്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 59 കാരന് വധശിക്ഷ വിധിച്ച് കോടതി. കേദാർനാഥ് റാത്തൂർ എന്ന റിക്ഷക്കാരനെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. 2016ലാണ് കേസിനസ്പദമായ സംഭവം നടന്നത്.
വധശിക്ഷ സ്ഥിരീകരിക്കുന്നതിനായി കോടതി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതി നടത്തിയ ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും രീതി അയാളെ ഒരു ശിക്ഷാ ഇളവിനും അർഹനാക്കുന്നില്ലെന്നും കോടതി പറഞ്ഞു.
പെൺകുട്ടി കരഞ്ഞപ്പോൾ പ്രതി കുട്ടിയുടെ വായിൽ തുണി തിരുകിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ തലയുടെ പിൻഭാഗത്തും മുഖത്തും മുറിവുകളുണ്ടായിരുന്നു.
2016 മാർച്ച് 17 നാണ് കേസ് രജിസ്റ്റർ ചെയ്തത്. അടുത്ത ദിവസം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടിയെ അവസാനമായി കണ്ടത് പ്രതിക്കൊപ്പമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രതി കുറ്റസമ്മതം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.