യു.പി: യോഗി ഭരണത്തിൽ 3026 പൊലീസ്​ ഏറ്റുമുട്ടൽ; 78 മരണം

യു.​പി ചീ​ഫ്​ സെ​ക്ര​ട്ട​റി റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ജി​ല്ല മ​ജി​സ്​​ട്രേ​റ്റു​മാ​ർ ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ സ​ർ​ക്കാ​ർ നേ​ട്ട​മാ​യി എ​ടു​ത്തു​കാ​ട്ടി
ല​ ഖ്​​നോ: യോ​ഗി ആ​ദി​ത്യ​നാ​ഥ്​ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ആ​ദ്യ 16 മാ​സ​ത്തി​നി​ടെ ഉ​ത്ത​ർ​പ്ര ​ദേ​ശി​ൽ 3026 പൊ​ലീ​സ്​ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ 78 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. 2017 മാ​ർ​ച്ചി​ന ും 2018 ജൂ​ലൈ​ക്കു​മി​ട​യി​ലാ​ണ്​ ഇ​ത്ര​യും​പേ​ർ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ ‘ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

യു.​പി ചീ​ഫ്​ സെ​ക്ര​ട്ട​റി അ​നൂ​പ്​​ച​ന്ദ്ര പാ​ണ്ഡേ റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ജി​ല്ല മ​ജി​സ്​​ട്രേ​റ്റു​മാ​ർ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ സ​ർ​ക്കാ​ർ നേ​ട്ട​മാ​യി എ​ടു​ത്തു​കാ​ട്ടി​യി​ട്ടു​ണ്ട്. സം​സ്​​ഥാ​ന​ത്ത്​ 3026 ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ 838 ക്ര​മി​ന​ലു​ക​ൾ​ക്ക്​​ പ​രി​ക്കേ​റ്റ​താ​യും 7043 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യും ക​ത്തി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​റി​​​െൻറ നേ​ട്ട​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ്​ ഇൗ ​കാ​ര്യം പ​റ​യു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ വി​ദ​ഗ്​​ധ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ​ല ഏ​റ്റു​മു​ട്ട​ലു​ക​ളി​ലും ദ​രി​ദ്ര​രാ​യ മു​സ്​​ലിം​ക​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ അ​വ​ർ സ​ർ​ക്കാ​റി​ന്​ ക​ത്ത​യ​ച്ചു. എ​ന്നാ​ൽ, ഒ​രു പ്ര​തി​ക​ര​ണ​വും സ​ർ​ക്കാ​റി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ യു.​എ​ൻ ഒാ​ഫി​സ്​ വ്യ​ക്ത​മാ​ക്കി.

യു.​പി​യി​​ൽ പൊ​ലീ​സ്​ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച്​ കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ സി.​ബി.​െ​എ​യു​ടെ​േ​യാ പ്ര​ത്യേ​ക സം​ഘ​ത്തി​​​െൻറ​യോ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സു​​പ്രീം​​കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - uttar pradesh encounter- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.