മൂന്ന് ജില്ലകളിലൊഴികെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി യു.പി.

ലഖ്‌നോ: മൂന്ന് ജില്ലകളിലൊഴികെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഒഴിവാക്കി. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ നിയന്ത്രണം തുടരുക.

എങ്കിലും, രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ തുടരും. ലോക്ഡൗണ്‍ നീക്കാത്ത മൂന്ന് ജില്ലകളിലും 600 ലേറെ പേര്‍ ചികിത്സയിലുണ്ടെന്നാണ് യു.പി സര്‍ക്കാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം, ബറേലിയിലും ബുലന്ദ്ഷഹറിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

ഇതുവരെ 2.23 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

അതേസമയം, 1100 പേര്‍ക്ക് കൂടി ഉത്തര്‍ പ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചു. 17,000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Tags:    
News Summary - Uttar Pradesh lifts Covid-lockdown restrictions in all districts except three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.