ന്യൂഡൽഹി: ഉത്തർപ്രദേശിലെ മദ്റസകൾ ജി.പി.എസ് സംവിധാനത്തിന് കീഴിലാക്കാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചു. വ്യാജ വിദ്യാർഥികളെയും അധ്യാപകരെയും തിരിച്ചറിയാനാണെന്ന കാരണം പറഞ്ഞാണ് വിചിത്രമായ നടപടി.
ക്ലാസ്റൂമുകളുെട മാപ്പുകൾ, കെട്ടിടങ്ങളുടെ ചിത്രങ്ങൾ, മദ്റസ അധ്യാപകരുടെ ബാങ്ക് അക്കൗണ്ടുകൾ എന്നിവ സർക്കാറിന് കൈമാറണം. ജൂലൈ 31നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ സർക്കാർഅംഗീകാരമുള്ള എല്ലാ മദ്റസകൾക്കും പിന്നീട് സവിശേഷ തിരിച്ചറിയൽ കോഡ് നൽകുമെന്നും ഉത്തർപ്രദേശ് മദ്റസ ശിക്ഷാ പരിഷത്ത് രജിസ്ട്രാറെ സർക്കാർ അറിയിച്ചിട്ടുണ്ട്. മദ്റസകൾക്കായി പുതിയ വെബ്സൈറ്റും തുറക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.