മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരിൽ 12കാരിയെ വിവാഹം ചെയ്യാനെത്തിയ 40കാരൻ കുടുങ്ങി. ഖാട്ട് ബിജ്രി ഗ്രാമത്തിലാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് നവവരനെ പിടികൂടിയത്. ഇയാൾക്കൊപ്പംവന്ന വിവാഹ സംഘത്തിൽപ്പെട്ട 10 പേരും പിടിയിലായിട്ടുണ്ട്. സംഭവത്തിൽ മനുഷ്യക്കടത്തിെൻറ സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സീതാപുരിൽ നിന്നുള്ളയാളാണ് വരൻ. അതാണ് മനുഷ്യക്കടത്ത് സംശയിക്കാൻ കാരണം. ആദിവാസി വിഭാഗത്തിൽപെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഒരുലക്ഷം രൂപ വരനും സംഘവും നൽകിയതായും പൊലീസ് പറഞ്ഞു. ഭാനു ശുക്ല എന്നാണ് വരെൻറ പേര്. വരൻ ബ്രാഹ്മണ സമുദായത്തിൽപെട്ടയാളാണ്.
ഇങ്ങിനൊരാൾ ആദിവാസി വിഭാഗത്തിലെ യുവതികളെ സാധാരണ നിലയിൽ വിവാഹം കഴിക്കാറില്ല. ഇതാണ് പൊലീസിന് കൂടുതൽ സംശയം ഉണ്ടാക്കുന്നത്.സംഭവം സമഗ്രമായി അന്വേഷിക്കുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ പ്രൊബേഷൻ ഒാഫീസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.