ഡെറാഡൂൺ: ഗോരക്ഷകൻമാർക്ക് െഎ.ഡി കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. പശു സംരക്ഷണത്തിെൻറ പേരിൽ കൊലയടക്കം നടത്തുന്നവരിൽ നിന്നും നല്ലവരായ ഗോ സംരക്ഷകരെ തിരിച്ചറിയാനാണ് െഎ.ഡി കാർഡുകൾ വിതരണം ചെയ്യുന്നതെന്ന് ഗോ സേവ ആയോഗ് ചെയർമാൻ എൻ.എസ് റാവത് പറഞ്ഞു. ഗോരക്ഷകർ എന്ന പേര് മാറ്റി ‘ഗോ സംരക്ഷക്’ എന്നാക്കിയിട്ടുമുണ്ട്.
പശു സംരക്ഷണത്തിെൻറ പേരിൽ രാജ്യത്ത് ആക്രമങ്ങൾ നടക്കുന്നതായി രണ്ടുവർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും റാവത് വ്യക്തമാക്കി. സംസ്ഥാനത്തെ 6 ജില്ലകളിലെ നല്ലവരായ ഗോരക്ഷകൻമാരെ തിരിച്ചറിഞ്ഞെന്നും വൈകാതെ അവർക്ക് െഎ.ഡി കാർഡുകൾ വിതരണം ചെയ്യുമെന്നും റാവത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.