ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ റോഡ് പണിയിലേർപ്പെട്ട തൊഴിലാളികൾക്കുമേലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. 384 പേരെ ഇതുവരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്.
ഇന്ത്യ - ചൈന അതിർത്തിക്ക് സമീപം ജോഷിമഠ് സെക്ടറിലെ നിതി താഴ്വരയിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ക്യാമ്പിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവർ ജോഷിമഠിലെയും ഡെറാഡൂണിലെയും ൈസനിക ആശുപത്രികളിൽ ചികിത്സയിലാണ്.
ഇവിടെ ദിവസങ്ങളായി കനത്ത മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം അപകടം നടന്ന പ്രദേശത്തേക്ക് ബന്ധപ്പെടാൻ ആദ്യം സാധിച്ചിരുന്നില്ല.
ഫെബ്രുവരിയിൽ ചമോലിയിൽ ഉണ്ടായ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.