ലഖ്നോ: വർഷങ്ങളായി കൈവശംവെച്ചുേപാരുന്ന ഒൗദ്യോഗിക ഭവനങ്ങൾ അടിയന്തരമായി ഒഴിയാൻ സുപ്രീംകോടതി നിർദേശം നൽകിയതോടെ ഉത്തർപ്രദേശിൽ മുൻ മുഖ്യമന്ത്രിമാർ പുതിയ താമസകേന്ദ്രങ്ങൾ തേടി നെേട്ടാട്ടത്തിൽ. ആറു മുൻ മുഖ്യമന്ത്രിമാർക്കാണ് കോടതി നിർദേശപ്രകാരം അധികൃതർ നിർദേശം നൽകിയത്. നാരായൺ ദത്ത് തിവാരി, മുലായംസിങ് യാദവ്, കല്യാൺ സിങ്, മായാവതി, രാജ്നാഥ് സിങ്, അഖിലേഷ് യാദവ് എന്നിവർ നിലവിൽ തലസ്ഥാന നഗരമായ ലഖ്നോയിലെ അതിസുരക്ഷയുള്ള സർക്കാർ മന്ദിരങ്ങളിലാണ് താമസിച്ചുവരുന്നത്.
അഖിലേഷ് വിക്രമാദിത്യ മാർഗിലും മായാവതിയും തിവാരിയും മാൾ അവന്യൂവിലും രാജ്നാഥ് സിങ് കാളിദാസ് മാർഗിലും കഴിയുന്നു. കത്ത് ലഭിച്ചതോടെ രാജ്നാഥ് സ്വന്തം വീട്ടിലേക്ക് മാറുകയാണെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ വീടിന് മുലായംസിങ്ങും അഖിലേഷും പ്രമുഖ നിർമാതാവിനെ സമീപിച്ചിട്ടുണ്ട്. മായാവതി കത്തിനോട് പ്രതികരിച്ചിട്ടില്ല. തിവാരിയുെട വീട്ടിൽ താമസമില്ലാത്തതിനാൽ കത്ത് കൈമാറാനായിട്ടില്ല.
ഒൗദ്യോഗിക ഭവനങ്ങൾ ഒഴിയാൻ സന്നദ്ധതയറിയിച്ച് കഴിഞ്ഞയാഴ്ച സമാജ്വാദി പാർട്ടി സ്ഥാപകൻ കൂടിയായ മുലായംസിങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. മുൻ മുഖ്യമന്ത്രിമാർക്ക് ആജീവനാന്തം ഒൗദ്യോഗിക ഭവനങ്ങളിൽ താമസിക്കാൻ അനുമതി നൽകി യു.പി നിയമസഭ അടുത്തിടെ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതി ഇടപെട്ടത്. പൗരന്മാരുടെ തുല്യതക്കെതിരാണെന്നു പറഞ്ഞ് നിയമഭേദഗതി സുപ്രീംകോടതി റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.