ഇന്ത്യക്കാരു​െട മൃതദേഹം കൊണ്ടുവരാൻ വി.കെ സിങ്​ ഇറാഖിലേക്ക്​ 

ന്യൂഡൽഹി: െഎ.എസ്​ വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഏപ്രിൽ ഒന്നിന്​ ഇറാഖിലേക്ക്​ തിരിക്കും. നേരത്തെ ആഴ്​​ചകൾക്കുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന്​ വിദേശകാര്യ മന്ത്രാലയം പാർല​െമൻറിൽ അറിയിച്ചിരുന്നു. 

39 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ പോസ്​റ്റ്​ മോർട്ടം നടപടികൾ പുർത്തീകരിച്ച്​ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്​. വി.കെ.സിങ്​ ഇറാഖിലെത്തി 38 പേരു​െട മൃതദേഹവും ഏറ്റുവാങ്ങും. ഡി.എൻ.എ പരിശോധനയിൽ തീർപ്പാകാത്തതിനാൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൂടുതൽ സമയം ആവശ്യമായിവരും. ഇരു രാജ്യങ്ങളും മൃതദേഹം കൈമാറുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്​. 

2015ൽ ഇറാഖിൽ ​െഎ.എസ്​ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ആഴ്​ചയാണ്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ പാർല​െമൻറിനെ അറിയിച്ചത്​. 

Tags:    
News Summary - V K Singh to visit Iraq on April 1 - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.