വാക്​സിൻ ക്ഷാമം: കോവാക്​സിൻ നിർമാണത്തിൽ കൂടുതൽ കമ്പനികളെ പങ്കാളികളാക്കാൻ നീക്കം

ന്യൂഡൽഹി: കോവാക്​സിൻ നിർമാണത്തിന്​ കമ്പനികളെ തേടി കേന്ദ്രസർക്കാറും ഭാരത്​ ബയോടെകും. രാജ്യത്ത്​ വാക്​സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ്​ കോവാക്​സിൻ നിർമാണത്തിൽ കൂടുതൽ കമ്പനികളെ പങ്കാളികളാക്കാൻ കേന്ദ്രസർക്കാർ നീക്കമാരംഭിച്ചത്​. നീതി ആയോഗ്​ അംഗം വി.കെ പോളാണ്​ ഇക്കാര്യം അറിയിച്ചത്​.

കോവാക്​സിൻ നിർമാണത്തിൽ കൂടുതൽ കമ്പനികളെ പങ്കാളികളാക്കും. ഭാരത്​ ബയോടെകും തീരുമാനത്തിന്​ അനുകൂലമാണ്​. എല്ലാ കമ്പനികളേയും വാക്​സിൻ നിർമാണത്തിൽ പങ്കാളികളാകാൻ ക്ഷണിക്കുകയാണ്​. നമുക്കൊരുമിച്ച്​ വാക്​സിൻ നിർമാണം നടത്താം. ആവശ്യമായ സഹകരണം കേന്ദ്രസർക്കാർ ചെയ്യുമെന്നും വി.കെ പോൾ പറഞ്ഞു.

വർഷാവസാനത്തോടെ 200 കോടി ഡോസ്​ വാക്​സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ വാക്​സിൻ ഉൽപാദനം വർധിപ്പിക്കാനുള്ള നീക്കങ്ങൾക്കും കേന്ദ്രസർക്കാർ തുടക്കമിടുന്നത്​. 

Tags:    
News Summary - Vaccine Makers Invited To Produce Covaxin To Address Shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.