വാക്​സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണം; പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ വിതരണത്തിൽ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്നുമാവശ്യപ്പെട്ട്​ പശ്ചിമബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി.

വാക്​സിനേനേഷൻ സംബന്ധിച്ച കേന്ദ്രത്തി​െൻറ നയം റദ്ദാക്കണമെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയ മമത ബാനർജി സർക്കാർ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക്​ സൗജന്യമായി വാക്​സിൻ നൽകാൻ കേന്ദ്രം ഉടൻ തയാറാകാണമെന്നും മമത ആവശ്യപ്പെട്ടു. വാക്സിനേഷൻ പോളിസി പ്രശ്​നങ്ങളുൾപ്പടെയുള്ളവ സുപ്രീം കോടതി തിങ്കളാഴ്​ച പരിഗണിക്കും.

Tags:    
News Summary - Vaccines Must Be Given To States For Free Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.