ന്യൂഡൽഹി: അസമിലെ നിയമവിരുദ്ധ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ ആറ്-എ വകുപ്പിന്റെ ഭരണഘടന സാധുത പരിശോധിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് നാളെ മുതൽ വാദംകേൾക്കും.
നേരത്തേ രണ്ടംഗ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹരജികൾ ഭരണഘടന ബെഞ്ചിന് വിട്ടത്. 1966 ജനുവരി ഒന്നിനും 1971 മാർച്ച് 25നുമിടയിൽ ബംഗാദേശ് ഉൾപ്പെടെ പ്രത്യേക പ്രദേശങ്ങളിൽനിന്ന് എത്തിയവർക്കായി അസം കരാറിന്റെ ഭാഗമായി 1985ൽ പൗരത്വ നിയമം ഭേദഗതിചെയ്തിരുന്നു. ഇതേതുടർന്ന് ഇവർ 18ാം വകുപ്പുപ്രകാരം പൗരത്വത്തിനായി രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.