വാരാണസി സ്ഫോടനപരമ്പര: വലിയുല്ലാഖാൻ കുറ്റക്കാരൻ, ശിക്ഷ നാളെ

ഗാസിയാബാദ് (യു.പി): വാരാണസി സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ തീവ്രവാദി വലിയുല്ലാഖാൻ കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തി. സംഭവം നടന്ന് 16 വർഷത്തിനുശേഷമാണ് നടപടി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.

കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരവും സ്‌ഫോടകവസ്തു നിയമപ്രകാരവും ചുമത്തിയ രണ്ട് കേസുകളിലാണ് ഖാൻ കുറ്റക്കാരനാണെന്ന് ശനിയാഴ്ച ജില്ല സെഷൻസ് ജഡ്ജി ജിതേന്ദ്രകുമാർ സിൻഹ കണ്ടെത്തിയത്. മതിയായ തെളിവുകളില്ലാത്തതിനാൽ ഒരു കേസിൽ ഖാനെ വെറുതെ വിട്ടതായി സർക്കാർ അഭിഭാഷകൻ രാജേഷ് ശർമ പറഞ്ഞു.

2006 മാർച്ച് ഏഴിന് സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും ഉണ്ടായ സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വലിയുല്ലാഖാൻ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണെന്നും ബംഗ്ലാദേശിലെ തീവ്രവാദ സംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും 2006 ഏപ്രിലിൽ സ്‌ഫോടനങ്ങൾ അന്വേഷിക്കുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ആരോപിച്ചിരുന്നു. 

Tags:    
News Summary - Varanasi Blasts Waliullah Khan Convicted 16 Years Later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.