ഗ്യാന്‍വാപി പള്ളി കേസ്: ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിയിൽ കോടതി വിധി ഇന്ന്

വാരണാസി: ഗ്യാന്‍വാപി പള്ളിയോട് ചേർന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജിയിൽ വാരാണസി അതിവേഗ കോടതി ഇന്ന് വിധി പറയും. ഗ്യാന്‍വാപി പള്ളി വളപ്പിൽ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിൽ ആരാധന നടത്താൻ അനുമതി, പള്ളി സമുച്ചയം ഹിന്ദുക്കൾക്ക് കൈമാറുക, പള്ളിവളപ്പിൽ മുസ് ലിംകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുക എന്നീ മൂന്നു വിഷയങ്ങളിലാണ് കോടതി വിധി പറയുക.

പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹരജിക്കാരുടെ വാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു.

ആരാധന നടത്താന്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജി നിലനിൽക്കുമെന്ന് വാരാണസി ജില്ല കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിൽ സര്‍വേ നടത്തി വിഡിയോ പകര്‍ത്താന്‍ കഴിഞ്ഞ ഏപ്രിലിൽ കോടതി ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Varanasi court to deliver verdict on plea seeking worship of 'Shivling' in Gyanvapi premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.