മുംബൈ: ഭീമ കൊറേഗാവ് കേസിൽ തെലുഗു കവി വരവര റാവുവിന്റെ ജാമ്യം ബോംമ്പെ ഹൈകോടതി അടുത്ത അഞ്ചുവരെ നീട്ടി. ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ.ആർ ബോർകർ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നീട്ടിനൽകിയത്. കോവിഡ് മൂന്നാം തരംഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ വരവര റാവുവിനെ ജയിലിലയക്കുന്നത് ഉചിതമാണൊ എന്ന് ചോദിച്ചാണ് കോടതി ഉത്തരവ്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 22നാണ് വരവര റാവുവിന് ആറു മാസത്തെ താൽകാലിക ജാമ്യം അനുവദിച്ചത്. പിന്നീട് വെള്ളിയാഴ്ചവരെ നീട്ടുകയായിരുന്നു. സ്വന്തം നിലക്ക് കാര്യങ്ങൾ ചെയ്യാനാകും വിധം രോഗം ഭേദമായതായി വരവര റാവുവിനെ ചികിത്സിച്ച നാനാവതി ആശുപത്രി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇതിനിടയിൽ, ഇതേ കേസിൽ കഴിഞ്ഞ മാസം ജാമ്യം ലഭിച്ച അഭിഭാഷക സുധ ഭരദ്വാജിന് ജാമ്യ കാലയളവിൽ താണെയിൽ കഴിയാൻ പ്രത്യേക എൻ.ഐ.എ കോടതി അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.