ന്യൂഡൽഹി: ‘ഹരിത വളര്‍ച്ച’യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ് എന്ന് വിശേഷിപ്പിച്ച നിര്‍മല സീതാരാമന് ഇതിനായി വിവിധ പരിപാടികളും മുന്നോട്ടുവെച്ചു.
കമ്പനികള്‍, വ്യക്തികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസ്ഥിതി സൗഹൃദവും പ്രതികരണാത്മകവുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി (സംരക്ഷണം) നിയമത്തിന് കീഴില്‍ ഒരു ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം (ഹരിത വായ്പാപദ്ധതി) നടപ്പാക്കും.
ലഡാക്കില്‍ നിന്നുള്ള 13 ജിഗാ വാട്ട് പുനരുപയോഗ ഊര്‍ജം കൈമാറുന്നതിനും ഗ്രിഡ് സംയോജിപ്പിക്കുന്നതിനുമുള്ള അന്തര്‍ സംസ്ഥാന പ്രസരണ സംവിധാനമൊരുക്കാൻ 20,700 കോടി രൂപയുടെ നിക്ഷേപം ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിൽ 8,300 കോടി രൂപയുടെ കേന്ദ്രസഹായം ഉള്‍പ്പെടും.
തണ്ണീര്‍ത്തടങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ വൈവിധ്യം, കാര്‍ബണ്‍ സ്റ്റോക്ക്, ഇക്കോ-ടൂറിസം അവസരങ്ങളും പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള വരുമാനം വർധിപ്പിക്കുന്നതിനും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അമൃത് ധരോഹര്‍ പദ്ധതി നടപ്പിലാക്കും.
ഊര്‍ജ പരിവര്‍ത്തനത്തിനും നെറ്റ് സീറോ കാർബൺ ലക്ഷ്യങ്ങള്‍ക്കും ഊര്‍ജ സുരക്ഷക്കുള്ള മുന്‍ഗണന മൂലധന നിക്ഷേപങ്ങള്‍ക്കുമായി 35,000 കോടി രൂപയുടെ നിർദേശങ്ങൾ ധനമന്ത്രി മുന്നോട്ടുവെച്ചു.4,000 എം.ഡബ്ല്യു.എച്ച് ശേഷിയുള്ള ബാറ്ററി പോലുള്ള ഊര്‍ജ സംഭരണ സംവിധാനങ്ങള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് വഴി പിന്തുണ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
കടല്‍ത്തീരത്തും ഉപ്പളങ്ങളുടെ കരയിലും കണ്ടല്‍കാടുകള്‍ നട്ടുപിടിപ്പിക്കുന്ന ‘കടൽത്തീര ആവാസവ്യവസ്ഥക്കും പ്രത്യക്ഷ വരുമാനത്തിനും കണ്ടല്‍കാടുകള്‍’ (മാംഗ്രോവ് ഇനിഷ്യേറ്റിവ് ഫോര്‍ ഷോര്‍ലൈന്‍ ഹാബിറ്റാറ്റ്സ് ആൻഡ് ടാന്ജിയബ്ള് ഇന്‍കംസ്) എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ഹരിത വളർച്ചക്ക് വിവിധ പരിപാടികൾ
ചാക്രിക സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോബര്ധന് പദ്ധതിക്ക് കീഴില്‍ 500 പുതിയ ‘മാലിന്യത്തില്‍ നിന്ന് സമ്പത്ത്‘ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നിർദേശവുമുണ്ട്. 10,000 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിലുള്ള പദ്ധതിയില്‍ നഗരപ്രദേശങ്ങളിലെ 75 പ്ലാന്റുകളും 200 കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റുകളും 300 കമ്യൂണിറ്റി അല്ലെങ്കില്‍ ക്ലസ്റ്റര്‍ അധിഷ്ഠിത പ്ലാന്റുകളും ഉള്‍പ്പെടുന്നു.
മിശ്രിത കംപ്രസ്ഡ് പ്രകൃതിവാതകത്തിന്മേലുള്ള കൂടുതലായുള്ള നികുതികള്‍ ഒഴിവാക്കുന്നതിന്, അതില്‍ അടങ്ങിയിരിക്കുന്ന ജി.എസ്.ടി-പെയ്ഡ് സി.ബി.ജിയുടെ എക്സൈസ് തീരുവ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രകൃതിദത്ത, ജൈവ വാതകം വിപണനം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അഞ്ച് ശതമാനം സി.ബി.ജി മാന്‍ഡേറ്റ് അവതരിപ്പിക്കുന്നതിനുള്ള നിർദേശവും ധനമന്ത്രി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.