ന്യൂഡൽഹി: അർധരാത്രിയോടെ ഡൽഹി വിമാനത്താവളത്തിെൻറ ടാർമാകിൽ തൊട്ട ചെന്നൈ-ഡൽഹി വിമാനത്തിൽനിന്ന് ഇറങ്ങാൻ യാത്രക്കാർ ധിറുതിയൊന്നും കാണിക്കുന്നില്ല. തലക്കു മുകളിലെ കാബിനിൽനിന്ന് ഹാൻഡ് ബാഗെടുക്കാനും ആരും ശ്രമിച്ചില്ല. വിമാനത്തിലെ യാത്രക്കാരായ ദമ്പതിമാർക്കു നേരെ നട്ടിരിക്കുകയാണ് എല്ലാ കണ്ണുകളും.
രാജ്യത്തിെൻറ ഹീറോ ആയ മകൻ അഭിനന്ദനെ വാഗ അതിർത്തിയിൽ ചെന്ന് സ്വീകരിക്കാൻ വരുന്ന റിട്ട. എയർമാർഷൽ സിംഹക്കുട്ടി വർധമാനും പത്നി ഡോ. ശോഭയുമാണ് ആ ദമ്പതിമാർ. ഒരു മണിയോടെ വിമാനം ഡൽഹിയിൽ ഇറങ്ങി നിശ്ചലമായപ്പോൾ, മുഴുവൻ യാത്രക്കാരും തങ്ങളുടെ സീറ്റുകളിൽനിന്ന് എഴുന്നേറ്റുനിന്ന് ഇരുവർക്കും അഭിവാദ്യമർപ്പിച്ചു.
ഫോേട്ടായെടുത്തും വിഡിയോ പകർത്തിയും അഭിനന്ദന വാക്കുകൾ ചൊരിഞ്ഞും യാത്രക്കാർ വർധമാൻ ദമ്പതിമാരെ പൊതിഞ്ഞു. എല്ലാവർക്കും നന്ദി പറഞ്ഞും കൈകൂപ്പിയും എഴുന്നേറ്റ ഇരുവർക്കുമായി യാത്രക്കാർ വഴിമാറി, അവരെ ഏറ്റവും മുന്നിലെത്തിച്ചു. വീര വൈമാനികൻ അഭിനന്ദെൻറ മാതാപിതാക്കളെ ആ വിമാനത്തിൽനിന്ന് ആദ്യമിറക്കിയും സഹയാത്രികർ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.